പുല്‍പ്പള്ളി: കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്എസ്എല്‍സി, എന്‍എംഎംഎസ്, യുഎസ്എസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്നതിന് വിജയോത്സവം സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം അമല്‍ ജോയ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ അക്കാദമിക നേട്ടങ്ങള്‍ സ്കൂളിന്റെയും സമൂഹത്തിന്റെയും അഭിമാനമാണെന്നും ഇത്തരം വിജയങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് സി.എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
മാനേജര്‍ കെ.ആര്. ജയറാം, പ്രിന്‍സിപ്പല്‍ കെ.ആര്. ജയരാജ്, പി. കെ. രാജന്, പ്രവീണ്‍ ജേക്കബ്, പ്രീജ, എ.ഡി. ബിന്ദു, ഹെഡ്മാസ്റ്റര് പി.ആര്. സുരേഷ്, കെ.കെ. ഷിജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്ക് മെമന്റോയും അനുമോദനപത്രവും വിതരണം ചെയ്തു.